ലീഗ് നേതാവിൻ്റെ മകനും സുഹൃത്തും രാസ ലഹരിയുമായി പിടിയിൽ..




ലീഗ് പ്രാദേശിക നേതാവിൻ്റെ മകൻ വീട്ടിൽ നിന്നും രാസ ലഹരിയുമായി പിടിയിലായി. മെത്താഫിറ്റമിൻ കൈവശം വച്ചതിനാണ് താമരശ്ശേരിയിൽ ലീഗ് പ്രാദേശിക നേതാവ് മുജീബ് അവിലോറയുടെ മകൻ റബിൻ റഹ്മാനെ എക്സ്‌സൈസ് അറസ്റ്റു ചെയ്തത്. ഇയാളുടെ സുഹൃത്തും പിടിയിലായിട്ടുണ്ട്.

എക്സ്‌സൈസ് നടത്തിയ പരിശോധനയിൽ 9.034 ഗ്രാം മെത്താഫിറ്റമിൻ ഇവരുടെ കയ്യിൽ നിന്നും കണ്ടെടുത്തു. റബിൻ റഹ്മാൻ മുന്നേ കഞ്ചാവ് കേസിൽ പ്രതിയായിരുന്നു. ബംഗളൂരിൽ നിന്ന് വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

أحدث أقدم