വിശാല ഖബറിടം ഒരുക്കി വെച്ചോ’..രാഹുലിനും സന്ദീപിനുമെതിരെ കൊലവിളിയുമായി ബിജെപി….


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കും സന്ദീപ് വാര്യർക്കെതിരെയും ബിജെപിയുടെ ഭീഷണി മുദ്രവാക്യം. വിശാല ഖബറിടം ഒരുക്കി വെച്ചോയെന്നാണ് ബിജെപി പ്രവർത്തകരുടെ ഭീഷണി. രാഹുലിനെയും സന്ദീപിനെയും അധിക്ഷേപിച്ചും മുദ്രാവാക്യം വിളികൾ ഉയർന്നു.രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ പറഞ്ഞിരുന്നു. പിന്നാലെയാണ് വീണ്ടും ഭീഷണിയുമായി ബിജെപി പ്രവർത്തകർ എത്തിയത്.


‘മോനെ മോനെ രാഹുലെ, ഒറ്റുകാരാ സന്ദീപേ ബി.ജെ.പിയോട് പോരിന് വന്നാൽ വിശാല ഖബറിടം ഒരുക്കി വെച്ചോ, ആരിത് പറയുന്നറിയില്ലേ, ആർ.എസ്.എസിൻ പുത്രന്മാർ’ തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യമാണ് ബി.ജെ.പി പ്രവർത്തകർ മുഴക്കിയത്. പാലക്കാട് നഗരസഭയുടെ ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവിന്‍റെ പേര് ഇട്ടതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി തറക്കലിടൽ ചടങ്ങ് തടഞ്ഞ് പ്രതിഷേധിച്ചു. തറക്കല്ലിടുന്നതിനായി എടുത്ത കുഴിയിൽ ഇറങ്ങി നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.പിന്നാലെയാണ് ഭീഷണി ഉയർന്നത്.
أحدث أقدم