അഞ്ചു വയസുകാരിയെ ക്രൂരമായി കൊന്ന പ്രതിയെ നെഞ്ചിൽ വെടിവെച്ച് കൊന്ന് പൊലീസ്.. സംഭവം…..



അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു. ഹുബ്ബള്ളിയിലാണ് സംഭവം.ബിഹാർ സ്വദേശി റിതേഷ് കുമാർ (31) എന്നയാളാണ് കൊല്ലപ്പെട്ടത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.അറസ്റ്റ് ചെയ്യാൻ ശ്രമിക്കവെ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് കമീഷ്ണർ ശശികുമാർ പറഞ്ഞു. പിടികൂടാൻ ശ്രമിച്ചപ്പോൾ പ്രതി പൊലീസിനെ ആക്രമിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ സ്വയം പ്രതിരോധത്തിനായി വെടിയുതിർത്തു. നെഞ്ചിൽ വെടിയേറ്റ പ്രതി സംഭവസ്ഥലത്തു തന്നെ മരിച്ചെന്നും പൊലീസ് പറയുന്നു.സംഭവത്തിൽ എസ്‌.ഐക്കും മറ്റ് രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


أحدث أقدم