വാഹനങ്ങളുടെ ഹോണായി സം​ഗീത ഉപകരണങ്ങളുടെ ശബ്ദം ഉപയോ​ഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര ​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി.



ഓടക്കുഴൽ, തബല, വയലിൻ , ഹാർമോണിയം  എന്നിവയുടെ ശബ്ദമായിരിക്കും ഹോണായി ഉപയോ​ഗിക്കുന്നത്. അരോചകമായി തോന്നുന്ന നിലവിലെ വാഹനഹോണുകൾ ഒഴിവാക്കി മൃദുലവും സുന്ദരവുമായ ശബ്ദം സന്നിവേശിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.

വാ​ഹനങ്ങളുടെ ​ഹോണുകളിൽ ഇന്ത്യൻ സം​ഗീതോപകരണങ്ങളുടെ ശബ്ദങ്ങൾ ഉപയോ​ഗിക്കാൻ ആലോചിക്കുന്നതായി നിതിൻ ​ഗഡ്കരി പറഞ്ഞു. ഇതിന് അനുവദിക്കുന്ന ഒരു നിയമം നിർമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്. ഇത് ആളുകളെ ശല്യപ്പെടുത്തില്ല. പകരം മനോഹരമാക്കുകയും ശ്രുതിമധുരമുള്ള സം​ഗീതം പോലെ കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വായു മലിനീകരണത്തെ കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വായു മലിനീകരണത്തിന്റെ 40 ശതമാനം ഉത്തരവാദിത്തം ​ഗതാ​ഗത മേഖലയ്‌ക്കാണ്. ഇതിനായി വാഹനങ്ങളിൽ മെഥനോൾ, എത്തനോൾ എന്നിവ ഉപയോ​ഗിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും കയറ്റുമതിയിൽ രാജ്യം ​ഗണ്യമായ പുരോ​ഗതി കൈവരിച്ചു. 2014-ൽ 14 ലക്ഷം രൂപ കോടി ആയിരുന്ന വാഹനകയറ്റുമതി വ്യവസായം ഇന്ന് 22 ലക്ഷം കോടിയിലേക്ക് കുതിച്ചുയർന്നു. അമേരിക്കയെയും ചൈനയെയും പിന്നിലാക്കി ആ​ഗോളതലത്തിൽ മൂന്നാമത്തെ ഓട്ടോമൊബൈൽ വിപണിയായി ഇന്ത്യ മാറിയെന്നും നിതിൻ ​​ഗഡ്കരി പറഞ്ഞു.


Previous Post Next Post