ഓടക്കുഴൽ, തബല, വയലിൻ , ഹാർമോണിയം എന്നിവയുടെ ശബ്ദമായിരിക്കും ഹോണായി ഉപയോഗിക്കുന്നത്. അരോചകമായി തോന്നുന്ന നിലവിലെ വാഹനഹോണുകൾ ഒഴിവാക്കി മൃദുലവും സുന്ദരവുമായ ശബ്ദം സന്നിവേശിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.
വാഹനങ്ങളുടെ ഹോണുകളിൽ ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദങ്ങൾ ഉപയോഗിക്കാൻ ആലോചിക്കുന്നതായി നിതിൻ ഗഡ്കരി പറഞ്ഞു. ഇതിന് അനുവദിക്കുന്ന ഒരു നിയമം നിർമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്. ഇത് ആളുകളെ ശല്യപ്പെടുത്തില്ല. പകരം മനോഹരമാക്കുകയും ശ്രുതിമധുരമുള്ള സംഗീതം പോലെ കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വായു മലിനീകരണത്തെ കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വായു മലിനീകരണത്തിന്റെ 40 ശതമാനം ഉത്തരവാദിത്തം ഗതാഗത മേഖലയ്‌ക്കാണ്. ഇതിനായി വാഹനങ്ങളിൽ മെഥനോൾ, എത്തനോൾ എന്നിവ ഉപയോഗിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും കയറ്റുമതിയിൽ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചു. 2014-ൽ 14 ലക്ഷം രൂപ കോടി ആയിരുന്ന വാഹനകയറ്റുമതി വ്യവസായം ഇന്ന് 22 ലക്ഷം കോടിയിലേക്ക് കുതിച്ചുയർന്നു. അമേരിക്കയെയും ചൈനയെയും പിന്നിലാക്കി ആഗോളതലത്തിൽ മൂന്നാമത്തെ ഓട്ടോമൊബൈൽ വിപണിയായി ഇന്ത്യ മാറിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു.