ദുബായ് ദ്വിദിന ഇന്ത്യൻ
സന്ദർശനം കഴിഞ്ഞ് യുഎഇയിലേക്ക് മടങ്ങിയ യുഎള ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹിന്ദിയിൽ കുറിച്ചു: ഇന്ത്യൻ പ്രധാനമന്ത്രിക്ക ജനങ്ങൾക്കും ഹൃദയംഗമമായ നന്ദി.
ഹിന്ദി കൂടാതെ, അറബിക്, ഇംഗ്ലിഷ് ഭാഷകളിലും തനിക്ക് ലഭിച്ച ഊഷ്മളവും ഗംഭീരവുമായ സ്വീകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. എന്റെ ഇന്ത്യാ സന്ദർശനം അവസാനിപ്പിക്കുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും അവരുടെ ഊഷ്മളമായ സ്വാഗതത്തിനും ഉദാരമായ ആതിഥ്യമര്യാദയ്ക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
ഹിന്ദി കുറിപ്പ് പൂർണമായി വായിക്കാം: യുഎഇയും ഇന്ത്യയു തമ്മിലുള്ള നാഗരിക ബന്ധങ്ങൾക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. നമ്മുടെ പൊതുവായ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുകയു ജനങ്ങളുടെ പരസ്‌പര താൽപര്യങ്ങൾ സംരക്ഷിക്കുകയ ചെയ്യുന്ന പങ്കാളിത്തത്തിന്റെയും സൗഹൃദത്തിന്റെയും പശ്ചാത്തലത്തിൽ ഇന്ന് നമുക്ക് ഒരു ശോഭനമായ ഭാവി പ്രതീക്ഷിക്കാം. അബുദാബി മുതൽ ന്യൂഡൽഹി വരെയും, ദുബായ് മുതൽ മുംബൈ വരെയ പങ്കുവച്ച അഭിലാഷത്തിന്റെയും ധീരമായ കാഴ്ചപ്പാടിന്റെയും നേതൃത്വത്തിൽ
അതിരുകൾക്കപ്പുറമുള്ള ആഗോള പങ്കാളിത്തത്തിൻ്റെ ഒരു പുതിയ മാതൃക സൃഷ്ടിച്ചുകൊണ്ട്, സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ശാശ്വതമായ പാലങ്ങൾ ഞങ്ങൾ നിർമിക്കുകയാണ്.