പുതുപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് ഭീകരവിരുദ്ധ പ്രതിജ്ഞയും പഹല്‍ഗാമില്‍മരണമടഞ്ഞവർക്കായി ആദരാഞ്ജലിയും നടന്നു



പാമ്പാടി : ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരോടുള്ള  ആദരസൂചകമായി കെ.പി.സി.സി യുടെ ആഹ്വാനപ്രകാരം പുതുപ്പള്ളി  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി ബസ് സ്റ്റാൻഡിൽ   മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലി അര്‍പ്പിക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.


പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. ഭീകരവാദികളെ അമര്‍ച്ച ചെയ്യാനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്നും ഭീകരാവാദത്തിന് എതിരായി ഒരുമിച്ച് പോരാടണമെന്നും ആവശ്യപ്പെട്ടായിരുന്നു പരിപാടി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ ബി ഗിരീശന്റെ അധ്യക്ഷതയിൽ കൂടി യോഗത്തിൽ ഡി.സി സി സെക്രട്ടറി ഷേർളി തര്യൻ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.  അനിയൻ മാത്യു, കുഞ്ഞ് പുതുശ്ശേരി,  അഡ്വ.സിജു.കെ.ഐസക്ക്‌, എം.സി ബാബു, കെ. ആർ. ഗോപകുമാർ, കെ. എം ബാലേന്ദ്രൻ, ഷാജി പുന്നൂച്ചേരിൽ, എൻ.ജെ പ്രസാദ് എന്നിവർ പ്രസംഗിച്ചു.
أحدث أقدم