പഹൽഗാം ആക്രമണം…സംസ്ഥാനത്ത് പ്രത്യേക നിരീക്ഷണം…





തിരുവനന്തപുരം: പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊലീസ് പ്രത്യേക നിരീക്ഷണം എർപ്പെടുത്തും. ആരാധനാലയങ്ങളിലും ആൾക്കൂട്ടമുണ്ടാകുന്നിടത്തും പ്രത്യേക പരിശോധന നടത്താൻ ഡിജിപി നിർദേശം നൽകി. തൃശൂർ പൂരം ഉൾപ്പടെ ഉത്സവങ്ങൾ, പൊതുപരിപാടികൾ എന്നിവക്ക് പ്രത്യേക സുരക്ഷയൊരുക്കാനും തീരുമാനമായി .

മതപരമായ പരിപാടകൾക്കും രാഷ്ട്രീയ പരിപാടികൾക്കും പ്രത്യേക സുരക്ഷ പൊലീസ് നൽകും. തിരക്കുള്ള ഇടങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താനും പൊലീസ് നടപടികൾ സ്വീകരിക്കും.ഇത് സംബന്ധിച്ച് ജില്ല പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകുകയും ഇവ കർശനമായി പാലിക്കണമെന്ന് അറിയിക്കുകയും ചെയ്തു.

أحدث أقدم