പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്...




കൊച്ചി: എംപുരാന്‍ വിവാദങ്ങള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് നടനില്‍ നിന്ന് ആദായ വകുപ്പ് വിശദീകരണം തേടി. നിര്‍മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്നാണ് നോട്ടീസില്‍ പറയുന്നത്. നോട്ടീസ് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്

കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് കിട്ടിയ പ്രതിഫലം സംബന്ധിച്ച കാര്യങ്ങള്‍ പൃഥ്വിരാജ് വിശദീകരിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഈ സിനിമകളില്‍ അഭിനേതാവ് എന്ന നിലയില്‍ പൃഥ്വി രാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. പാതി നിര്‍മാതാവെന്ന നിലയില്‍ നാല്‍പത് കോടി രൂപയോളം വാങ്ങിയതായും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

മാര്‍ച്ച് 29നാണ് പൃഥ്വിരാജിന് ഇമെയില്‍ വഴി നോട്ടീസ് നല്‍കിയത്. ഏപ്രില്‍ 29നകം വരുമാനവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണമെന്നാണ് പറയുന്നത്.
أحدث أقدم