നാദാപുരം വളയത്ത് യുവതിയെയും രണ്ട് മക്കളെയും കാണാതായ സംഭവത്തില്‍ അന്വേഷണം സംഘം ബാംഗ്ലൂരില്‍ എത്തി. യുവതി സഞ്ചരിച്ച സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തുകയും ട്രെയിന്‍ ടിക്കറ്റ് എടുത്തതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വളയം സ്റ്റേഷനിലെ പൊലീസുകാര്‍ ബെംഗളൂരുവിലടക്കം അന്വേഷണം നടത്തിയിരുന്നു. വളയം ചെറുമോത്ത് സ്വദേശിയുടെ ഭാര്യയെയും രണ്ടു മക്കളെയുമാണ് കഴിഞ്ഞ മാസം 28 മുതൽ കാണാതായായത്. തുടര്‍ന്ന് അടുത്ത ദിവസം വീട്ടുകാര്‍ വളയം സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.