ആനകളെ കാണാനായി കുടുംബത്തോടൊപ്പം എത്തി…നാല് വയസുകാരൻ മരിച്ചു…




പത്തനംതിട്ട : കോന്നി ആനക്കൂട് കാണാൻ കുടുംബാംഗങ്ങൾക്ക് ഒപ്പമെത്തിയ നാല് വയസുകാരൻ അപകടത്തിൽ മരിച്ചു. ഗാർഡൻ ഫെൻസിങിൻ്റെ ഭാഗമായി സ്ഥാപിച്ച കോൺക്രീറ്റ് തൂൺ ഇളകി വീണാണ് അപകടം നടന്നത്. അടൂർ കടമ്പനാട്  സ്വദേശി അഭിരാം ആണ് മരിച്ചത്. 

ഇന്ന് രാവിലെ ആനകളെ കാണാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. ഗുരുതരമായി പരുക്കേറ്റ അഭിരാമിനെ തൊട്ടടുത്ത താലൂക്ക് ആശുപത്രിയിൽ എത്തിച്ചു . പരിക്ക് ഗുരുതരമായതിനാൽ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
أحدث أقدم