വഴിയോരം കീഴടക്കി പാമ്പാടി വെള്ളൂരിൽ മാലിന്യക്കൂമ്പാരം നടപടി വേണമെന്ന് നാട്ടുകാരും വ്യാപാരികളും


പാമ്പാടി :  പാമ്പാടി മാലിന്യ മുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിച്ചിട്ടും പാമ്പാടിയിൽ  മാലിന്യത്തിന് കുറവില്ല ഇവ ശരിവയ്ക്കുന്ന കാഴ്ച്ചയാണ് വെള്ളൂരിൽ കാണാൻ സാധിക്കുന്നത് വെള്ളൂർ സെൻ്റർ എൽ .പി സ്ക്കൂളിന് എതിർവശത്ത് വഴിയോര വ്യാപാരികൾ ചാക്കിൽ നിറച്ച് ഉപേക്ഷിച്ചിരിക്കുന്ന  മാലിന്യം മൂലം പ്രദേശവാസികളും കാൽനടക്കാരും ദുരിതത്തിലാണ് ചാക്കിൽ കെട്ടിയ മാലിന്യം മഴ വന്നതോടെ ചീഞ്ഞ് ദുർഗന്ധം വമിക്കുന്നു  ഒപ്പം ഇവ റോഡിലേയ്ക്ക് ചിതറിക്കിടക്കുകയും ചെയ്തിരിക്കുന്നു 

വഴിയോര കച്ചവടത്തിനെതിരെ വ്യാപാരി വ്യവസായികൾ ഹർത്താലും പ്രതിഷേധവുമായി നീങ്ങുമ്പോൾ വഴിയോരക്കച്ചവടക്കാർ പുറം തള്ളുന്ന മാലിന്യങ്ങൾ  വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു 
പ്ലാസ്റ്റിക് മാലിന്യ സംസ്ക്കരണ ഫീസ്, പഞ്ചായത്ത് ഫീസ് , ഹെൽത്ത് സർട്ടിഫിക്കറ്റ്, വാടക, ഇലക്ടിക് ബിൽ ഒന്നും വേണ്ടാതെ കാൽനടക്കാർക്ക് യാത്ര മുടക്കിയും വാഹന യാത്രികർക്ക് ഭീഷണിയും ഉയർത്തി റോഡ് കൈയ്യേറി നിർമ്മിച്ചിരിക്കുന്ന ഇത്തരം അനധികൃത  കച്ചവടസ്ഥാപനങ്ങൾ    നീക്കണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപാരി വ്യവസായികൾ  കഴിഞ്ഞ ദിവസം സമരം നടത്തിയത്.

 
أحدث أقدم