ആലപ്പുഴ ദേശീയ പാതയിൽ കൂട്ടിയിട്ടിരുന്ന മരക്കഷണങ്ങൾക്ക് തീപിടിച്ചു...



അമ്പലപ്പുഴ: ദേശീയ പാതയിൽ പാതിരപ്പള്ളി പെട്രോൾ പമ്പിന് എതിർവശം കൂട്ടിയിട്ടിരുന്ന മരക്കഷണങ്ങൾക്ക് തീപിടിച്ചു.ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വെട്ടി കൂട്ടിയ മരക്കൾക്കാണ് തീപിടിച്ചത്.ദേശീയ പാതയിൽ ശക്തമായ പുക രൂപപെട്ടതോടെ യാത്രക്കാരും പരിസരവാസികളും ആലപ്പുഴ ഫയർ ആൻ്റ് റസ്ക്യു നിലയത്തിൽ വിവരം അറിയച്ചു. തുടർന്ന് സേനാംഗങ്ങൾ ഉടൻ സംഭവ സ്ഥലത്തെത്തി ഒരു മണിക്കുറിലധികം വെള്ളം ഒഴിച്ച് തീ പൂർണ്ണമായും അണച്ചു. .സീനിയർ ഫയർ ആൻ്റ് റസ്ക്യൂ ഓഫിസർ കൃഷ്ണദാസിൻ്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റസ്ക്യു ഓഫിസർമാരായ നൗഫൽ ,അമർജിത്ത് ,എ.ജെ.ബഞ്ചമിൻ ,സുരാജ് ,ദർശന എന്നിവർ രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു.

أحدث أقدم