
കൊച്ചി: ലഹരി ഉപയോഗിച്ചതിനും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതിനുമായുള്ള കേസിലെ പ്രതി നടൻ ഷൈൻ ടോം ചാക്കോ അന്വേഷണത്തിൻ്റെ ഭാഗമായി വീണ്ടും ഹാജരാകണമെന്ന് പൊലീസ്. ഈ മാസം 21, 22 തീയതികളിൽ ഹാജരാകണമെന്നാണ് പൊലീസ് നിർദ്ദേശം. താൻ ഹാജരാകാമെന്ന് ഷൈൻ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി.ലഹരികേസിലെ ഒന്നാം പ്രതിയാണ് ഷൈന്‍. ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുര്‍ഷിദാണ് രണ്ടാംപ്രതി. മയക്കുമരുന്ന് ഉപയോഗിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ഷൈന്‍ ഹോട്ടലില്‍ റൂമെടുത്തത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിക്കാനെന്നും എഫ് ഐ ആറില്‍ പറയുന്നു. ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈന്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. പക്ഷെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു നടന്‍ പൊലീസിന് നല്‍കിയ മൊഴി.