സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതിയിൽ സന്തോഷ് വർക്കി (ആറാട്ടണ്ണൻ) അറസ്റ്റിൽ



കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതിയിൽ സന്തോഷ് വർക്കി (ആറാട്ടണ്ണൻ) അറസ്റ്റിൽ. കൊച്ചി നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവർത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ തുടങ്ങിയവരാണ് സന്തോഷ് വർക്കിനെതിരെ പരാതി നൽകിയത്. സന്തോഷ് വർക്കിയുടെ നിരന്തരമുളള പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതായി നടിമാരുടെ പരാതി.
നേരത്തെ നടി ഉഷ ഹസീനയും സന്തോഷ് വർക്കിനെതിരെ പരാതി നൽകിയിരുന്നു. ആലപ്പുഴ ഡിവൈഎസ്പിക്കായിരുന്നു ഉഷ ഹസീന പരാതി നൽകിയത്. 40 വർഷത്തോളമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തന്നെ ആറാട്ടണ്ണൻ്റെ പരാമർശം വ്യക്തിപരമായി വേദനിപ്പിച്ചുവെന്ന് പരാതിയിൽ പറഞ്ഞിരുന്നു.
أحدث أقدم