ഇതിനിടെ, റാണയെയും ഹെഡ്ലിലേയും ഇന്ത്യയിൽ സഹായിച്ച ഒരാൾ എൻഐഎ കസ്റ്റഡിയിലെടുത്തു. റാണയുടെ നിർദ്ദേശപ്രകാരമാണ് ഹെഡ്ലിയെ ഇന്ത്യയിൽ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നൽകിയത്. റാണയുടെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ദില്ലിയിലെത്തിച്ചു. അതേസമയം, എഫ് ബി ഐ റെക്കോഡ് ചെയ്ത ഫോൺ കോളുകൾ എൻഐഎക്ക് കൈമാറി. അമേരിക്കയ്ക്ക് നന്ദി പറഞ്ഞ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ രംഗത്തെത്തി. ഭീകരവിരുദ്ധ നീക്കങ്ങളിൽ ഇത് നിർണ്ണായ ചുവടെന്ന് എസ് ജയശങ്കർ പറഞ്ഞു.
മുംബൈ ഭീകരാക്രമണ കേസിൽ തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ എൻഐഎ കസ്റ്റഡിയിൽ തുടരുകയാണ്. ഇന്നലെ മൂന്നുമണിക്കൂർ മാത്രമാണ് റാണയെ ചോദ്യം ചെയ്തതെന്നാണ് വിവരം.ചോദ്യം ചെയ്യലിൽ പല കാര്യങ്ങളോടും വ്യക്തമായ പ്രതികരണം റാണ നൽകുന്നില്ല. ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന രീതിയാണ് റാണ തുടരുന്നത്. 2005 മുതൽ മുംബൈയിൽ ഭീകരാക്രമണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ റാണയടക്കം പ്രതികൾ തുടങ്ങിയന്നാണ് എൻഐഎ നൽകുന്ന വിവരം.