പാലക്കാട് വെടിക്കെട്ടിനിടെ അപകടം. കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്. ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക വിവരം. ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു അപകടം. വെടിക്കെട്ടിൻ്റെ അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു. കൂറ്റുമാടത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ച് ഓട് തെറിച്ചാണ് പലര്‍ക്കും പരിക്കേറ്റത്. അപകടത്തില്‍ കൂറ്റുമാടം തകര്‍ന്നു.
പാലക്കാട് വെടിക്കെട്ടിനിടെ അപകടം…വെടിപ്പുരയ്ക്ക് തീപിടിച്ചു…ആറ് പേര്‍ക്ക് പരുക്കേറ്റു
Jowan Madhumala
0
Tags
Top Stories