അധ്യാപകനും സർവകലാശാലയ്ക്കും വീഴ്ച സംഭവിച്ചെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. സർവകലാശാലയിൽ പ്രശ്നങ്ങൾ ഉണ്ടായെന്നും അത് തിരുത്താനുള്ള നടപടി എടുക്കുന്നുവെന്നും വൈസ് ചാൻസലർ വ്യക്തമാക്കി. എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയിലെ 71 ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചു. ഈ മാസം ഏഴിനാണ് പരീക്ഷ നടത്തും.
22 ന് വീണ്ടും ഇതേ പരീക്ഷ നടത്തുമെന്ന് വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ അറിയിച്ചു. മൂന്ന് ദിവസത്തിൽ റിസൾട്ട് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള പരീക്ഷ സെൻ്റർ സ്വീകരിക്കാം. എന്ന് പരീക്ഷ എഴുതിയാലും റിസൾട്ട് ഡേറ്റ് സർട്ടിഫിക്കറ്റിൽ മാറ്റം കാണില്ലെന്ന് വിസി വ്യക്തമാക്കി. ഏഴാം തീയതി എഴുതാൻ കഴിയാത്തവർക്ക് 22 ലെ ഡേറ്റിൽ എഴുതാമെന്നും വിസി അറിയിച്ചു. ഒരു വർഷത്തിൽ യൂണിവേഴ്സിറ്റി പരീക്ഷ മൂല്യനിർണയം ഡിജിറ്റലാക്കുമെന്ന് വിസി പറഞ്ഞു.