ഇരിട്ടി(കണ്ണൂർ) വിശുദ്ധനാട്
സന്ദർശനത്തിനു പോയ സംഘത്തിലെ 2 പേരെ ഇസ്രയേലിൽ കാണാതായതായി വിവരം. ഇതോടെ മൂന്നു വൈദികരടക്കമുള്ള സംഘത്തെ ഇസ്രയേലിൽ തടഞ്ഞുവച്ചു.
കൊച്ചിയിലെ ട്രാവൽ ഏജൻസിയുടെ നേതൃത്വത്തിൽ ഒരാഴ്ച്‌ച മുൻപാണ് ഇവർ ഇസ്രയേലിൽ എത്തിയത്.
ബത്ലഹം
സന്ദർശനത്തിനിടെയാണ് ഇവരെ കാണാതായത്. സംഘത്തിലെ ഇരിട്ടി ചരൾ സ്വദേശികളായ ഇവർക്കായി ഇസ്രയേൽ പൊലീസും ഇസ്രയേലിലെ മലയാളി സംഘടനകളും തിരച്ചിൽ ആരംഭിച്ചു. ഇവരെ കണ്ടെത്തുന്നതുവരെ മറ്റു യാത്രിക്കാർക്കു നാട്ടിലേക്കു മടങ്ങാനാവില്ല.