വെജ് ബിരിയാണി ഓർഡർ ചെയ്തു, കിട്ടിയത് ചിക്കൻ ബിരിയാണി; ഹോട്ടൽ ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്



ഉത്തർപ്രദേശിലെ നോയിഡയില്‍ നവരാത്രി ആഘോഷത്തിനിടെ വെജ് ബിരിയാണി ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് ചിക്കന്‍ ബിരിയാണി. പിന്നാലെ യുവതി, സമൂഹ മാധ്യമത്തില്‍ ഇത് സംബന്ധിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഇതേതുടര്‍ന്ന് പോലീസ് ഹോട്ടല്‍ ജീവനക്കാരനെ കസ്റ്റഡിയില്‍ എടുത്തെന്ന് റിപ്പോര്‍ട്ടുകൾ. ഭക്ഷണ വിതരണ ആപ്പായി സ്വിഗ്ഗി, താന്‍ ഓർഡർ ചെയ്തതിന് വിരുദ്ധമായി മാംസാഹാരം കൊണ്ടുവന്നെന്ന് യുവതി സമൂഹ മാധ്യമത്തില്‍ ഒരു വീഡിയോയിലൂടെ പങ്കുവച്ചു. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇന്നലെയാണ് യുവതി വീഡിയോ പങ്കുവച്ചത് 20 ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ടത്. 

ഷൈനിംഗ് ഷാഡോ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഛായ ശർമ്മ എന്ന യുവതിയുടെതാണ് ഈ ഇന്‍സ്റ്റാഗ്രാം പേജ്. ഏറെ വൈകാരികമായാണ് യുവതി വീഡിയോയില്‍ സംസാരിക്കുന്നത്. താന്‍ ഒരു വെജിറ്റേറിയന്‍ ആണെന്നും  വെബ് ബിരിയാണി ഓർഡർ ചെയ്തപ്പോൾ തനിക്ക് ലഭിച്ചത് നോണ്‍വെജ് ബിരിയാണിയാണെന്നും യുവതി ഏങ്ങലോടെ വീഡിയോയില്‍ പറയുന്നത് കേൾക്കാം. താനൊരു ശുദ്ധ വെജിറ്റേറിയനാണെന്നും എന്നിട്ടും നവരാത്രി കാലത്ത് തനിക്ക് മാംസാഹാരം നല്‍കിയെന്നും യുവതി കരച്ചിലടക്കിക്കൊണ്ട് പറയുന്നത് കേൾക്കാം. ശുദ്ധ വെജിറ്റേറിയനായ താന്‍ ഒന്നോ രണ്ടോ സ്പീണ്‍ കഴിച്ചപ്പോഴാണ് വെജ് ബിരിയാണിയല്ല ലഭിച്ചതെന്ന് മനസിലായതെന്നും യുവതി പറയുന്നു

أحدث أقدم