തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജാതിപ്പേരുകൾ നൽകുന്നതിന് വിലക്ക്; ഉത്തരവുമായി ഹൈക്കോടതി




ചെന്നൈ : തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജാതിപ്പേരുകൾ നൽകുന്നത് വിലക്കി മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് ;ജാതി വെളിപ്പെടുത്തുന്ന പേരുകൾ നൽകുന്ന
സ്‌കൂളുകൾക്കും കോളേജുകൾക്കും അടുത്ത അധ്യയന വർഷം മുതൽ അംഗീകാരം നൽകരുതെന്നും ജസ്റ്റിസ് ഡി ഭരത ചക്രവർത്തി ഉത്തരവിട്ടു.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംഭാവന നൽകുന്നവരുടെ ജാതി പേരുകളും പ്രദർശിപ്പിക്കരുത്. നിലവിൽ ജാതിപ്പേരുകൾ ഉള്ള സ്കൂളുകൾ 4 ആഴ്ചയ്ക്കുള്ളിൽ അത്തരം പരാമർശങ്ങൾ നീക്കണം എന്നും കോടതി
ഉത്തരവിട്ടു.

ഏതെങ്കിലും സ്‌കൂളോ കോളേജോ നിർദേശം നടപ്പാക്കിയില്ലെങ്കിൽ, അവയുടെ ലൈസൻസ് റദ്ദാക്കണമെന്നും വിദ്യാർത്ഥികളെ അടുത്ത വർഷം സമീപത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. സർക്കാർ ഉത്തരവുകളും വിജ്ഞാപനങ്ങളും തമിഴിൽ മാത്രമേ ഇറക്കാവൂ എന്ന് തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കി. ഉത്തരവുകളിലും വിജ്ഞാപനങ്ങളിലും സർക്കാർ ജീവനക്കാർ തമിഴിലാണ് ഒപ്പിടേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ത്രിഭാഷാ പദ്ധതിയെച്ചൊല്ലി കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് തമിഴ്‌നാട് സർക്കാരിന്റെ പുതിയ ഉത്തരവ്. ഭാഷയുടെപേരിൽ അഭിമാനംകൊള്ളുമെങ്കിലും സംസ്ഥാനത്തെ നേതാക്കളാരും തമിഴിൽ ഒപ്പിടാറില്ലെന്ന നരേന്ദ്രമോദിയുടെ വിമർശനത്തിനു പിന്നാലെയാണ് ഒപ്പിന്റെകാര്യവും ഉത്തരവിൽ ഇടംപിടിച്ചത്.

മുൻ ഉത്തരവുകളനുസരിച്ച് ഇളവു ലഭിച്ചിട്ടുള്ള പ്രത്യേക വിഭാഗങ്ങളിലൊഴികെ ഇനിയുള്ള എല്ലാ സർക്കാർ വിജ്ഞാപനങ്ങളും തമിഴിലായിരിക്കണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. പൊതുജനങ്ങൾ തമിഴിൽ നൽകുന്ന നിവേദനങ്ങളുടെ മറുപടി തമിഴിൽത്തന്നെ നൽകണമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷിൽ ഇറങ്ങുന്ന ഉത്തരവുകൾ തമിഴിലേക്ക് മൊഴിമാറ്റണമെന്നും നിർദേശിച്ചിട്ടുണ്ട്.
أحدث أقدم