വിരമിച്ച ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഓം പ്രകാശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യ പല്ലവിയുടെ വെളിപ്പെടുത്തലുകൾ പുറത്ത്...



വിരമിച്ച ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഓം പ്രകാശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യ പല്ലവിയുടെ വെളിപ്പെടുത്തലുകൾ പുറത്ത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നു പല്ലവി പറയുന്നു.

താൻ സ്വയം രക്ഷിക്കാന്‍ പോരാടുകയായിരുന്നു എന്നാണ് അവർ പറയുന്നത് . അതിജീവിക്കണമെങ്കിൽ ഓം പ്രകാശിനെ കൊല്ലുന്നതാണ് നല്ലതെന്ന് നിഗമനത്തിലെത്തി. പിന്നീട് ഓം പ്രകാശിന് നേരെ മുളക് പൊടി എറിഞ്ഞു. പിന്നീട്, അയാൾ അനങ്ങാതിരിക്കാൻ പാചക എണ്ണ ഒഴിച്ചു. തുടർന്ന് അടുക്കളയിൽ നിന്ന് ലഭിച്ച കത്തി ഉപയോഗിച്ച് കെട്ടിയിട്ട് കുത്തിയതായി പല്ലവി സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ഓം പ്രകാശിന് നെഞ്ചിലും വയറ്റിലും കൈയിലുമായി മൊത്തത്തിൽ 8-10 തവണ കുത്തേറ്റു. വയറ്റിൽ 4-5 തവണ കുത്തേറ്റിട്ടുണ്ട്. കുത്തേറ്റ ഓം പ്രകാശ് 15 മുതൽ 20 മിനിറ്റ് വരെ രക്തത്തിൽ കുളിച്ചു കിടന്നു. ഭർത്താവ് നിലത്തു വീണു ഞരങ്ങുന്നത് നോക്കി ഭാര്യ പല്ലവി അവിടെ നിന്നു .ഓം പ്രകാശ് അവസാന ശ്വാസം വിടുന്നത് വരെ പല്ലവി കാത്തിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. ഒടുവിൽ, ഭർത്താവ് മരിച്ചതിനുശേഷം അവർ എച്ച്എസ്ആർ ലേഔട്ട് പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിച്ചു.

ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിലുള്ള സ്വന്തം വസതിയിൽ ഇന്നലെയാണ് ഓം പ്രകാശ് ക്രൂരമായി കൊല്ലപ്പെട്ടത്. ഓം പ്രകാശിനെ ഭാര്യ കൊലപ്പെടുത്തിയതാണെന്നു ആദ്യം തന്നെ സംശയിച്ചിരുന്നു.

1981-ൽ കർണാടക കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനായ ഓം പ്രകാശ് 2017-ൽ വിരമിച്ചു. പോലീസ് ഐ.ജി.യായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബീഹാറിലെ ചമ്പാരൻ ജില്ലയിൽ നിന്നുള്ള അദ്ദേഹം ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരുന്നു.

أحدث أقدم