മദ്യം വാങ്ങാൻ മകളെ കൊണ്ടുവന്ന സംഭവം; അച്ഛനെതിരെ കേസെടുക്കുമെന്ന് പൊലീസ്



പാലക്കാട് തൃത്താല ബെവ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ മകളെ കൊണ്ടുവന്ന സംഭവത്തിൽ അച്ഛനെതിരെ കേസെടുക്കുമെന്ന് പൊലീസ്. ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഞാങ്ങാട്ടിരി സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം തൃത്താല സ്റ്റേഷനിലെത്തിയ അച്ഛൻറെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. ബാലാവകാശ നിയമ പ്രകാരം കേസെടുക്കുമെന്നാണ് സൂചന. അതേസമയം അച്ഛനെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി നൽകാനൊരുങ്ങി നാട്ടുകാ൪. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് കരിമ്പനക്കടവിലെ ബെവ്കോ പ്രീമിയം ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയപ്പോൾ ഒപ്പം പത്തു വയസുകാരിയായ മകളെയും വരിനി൪ത്തിയത്. മദ്യം വാങ്ങാനായി ക്യൂവിൽ നിൽക്കുകയായിരുന്നവ൪ പകർത്തിയ ദൃശ്യം പ്രചരിച്ചതോടെയാണ് പൊലീസ് നടപടി.

أحدث أقدم