ജനസമ്പര്‍ക്കത്തിൽ കേരള മോഡൽ മാതൃക; അടിമുടി മാറ്റത്തിന് കോൺഗ്രസ്





തിരുവനന്തപുരം : ജില്ലകളിലും രാഷ്ട്രീയകാര്യ സമിതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഡിസിസി ശാക്തീകരണത്തിന്‍റെ ഭാഗമായാണ് തീരുമാനം. നിലവില്‍ പിസിസികളില്‍ മാത്രമാണ് രാഷ്ട്രീയകാര്യ സമിതിയുള്ളത്. ഡിസിസി ശാക്തീകരണത്തില്‍ കേരള മോഡല്‍ അടിസ്ഥാനമാക്കും. ജനസമ്പര്‍ക്കം, ഫണ്ട് സ്വരൂപിക്കല്‍ തുടങ്ങിയ കാര്യങ്ങളിലാകും കേരള മാതൃക പിന്തുടരുക. ശാക്തീകരണ നടപടികള്‍ ആദ്യം തുടങ്ങിയ ഗുജറാത്തില്‍ മെയ് 31ന് പുതിയ ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക് വിലക്കില്ലെന്നും വ്യക്തമാക്കി.
أحدث أقدم