ആറ് കോടി ചെലവിൽ ഗുരുവായൂരിൽ ഒരുങ്ങുന്നു; പശുക്കൾക്കായി ഹൈടെക് ഗോശാല



കണ്ണന്റെ പശുക്കൾക്ക് ഇനി പുതിയ താവളം ഒരുങ്ങുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പശുക്കൾക്കായി ഒരുങ്ങുന്നത് ഹൈടെക് ഗോശാല. 10,000 ചതുരശ്രയടിയിൽ 6 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. പുതുക്കോട്ട ശ്രീമാണിക്യം ട്രസ്റ്റാണ് വഴിപാടായി കെട്ടിടം നിർമിച്ചു സമർപ്പിച്ചത്. 3 നിലകളിലായി 60 പശുക്കളെ പരിചരിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഉണ്ട്.

എപ്പോഴും കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനം, ലിഫ്റ്റ്, റാംപ്, ചാണകവും മൂത്രവും ശേഖരിക്കാൻ ഓട്ടമറ്റിക് സംവിധാനം, സ്റ്റോർ, ഡോക്ടർമാർക്കും ജീവനക്കാർക്കുമുള്ള മുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ ഉപയോഗിക്കാനുള്ള പാൽ, തൈര്, വെണ്ണ എന്നിവ ഇവിടെ തയാറാക്കാൻ കഴിയും. 60 പശുക്കളെയും ശ്രീമാണിക്യം ട്രസ്റ്റ് നൽകും. ആദ്യഘട്ടമായി 12 പശുക്കൾ എത്തി. ഭക്തർക്ക് ഗോപൂജ നടത്തുന്നതിന് മണ്ഡപവും ഒരുക്കിയിട്ടുണ്ട്.

أحدث أقدم