
അമ്പലപ്പുഴ: ലഹരിക്കെതിരെ ആലപ്പുഴ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ പരിസരത്ത് പൊലീസ് പരിശോധന നടത്തി.ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.എൻ. രാജേഷിൻ്റെ നേതൃത്വത്തിൽപൊ വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് നടത്തിയ സർപ്രൈസ് കോമ്പിംഗിൽ മയക്കുമരുന്ന് ഉപയോഗം, മദ്യപിച്ച് വാഹനം ഓടിക്കൽ, പൊതു സ്ഥലത്ത് മദ്യപാനം, പൊതുജനങ്ങളെ ശല്യം ചെയ്തത് ഉൾപ്പെടെ 13 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു.
വെള്ളിയാഴ്ച രാത്രി 11 മണിയോട് കൂടിയാണ് കോമ്പിംഗ് ആരംഭിച്ചത്.ശനിയാഴ്ച പുലർച്ചെ 3 മണി വരെ കോമ്പിംഗ് തുടർന്നു. വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൻ്റെ പരിസരത്ത് അലഞ്ഞ് തിരിഞ്ഞ് നടന്നവരെ സ്‌റ്റേഷനിൽ കൂട്ടി കൊണ്ട് വന്ന് വെരിഫൈ ചെയ്ത ശേഷം വിട്ടയച്ചു, അസമയത്ത് മെഡിക്കൽ കോളേജിൻ്റെ ചുറ്റുമുള്ള ടീ ഷോപ്പുകളിൽ എത്തിയവരെയും, കൂട്ടിരുപ്പുകാരെയും ഹോസ്പിറ്റലിനുള്ളിൽ കൂട്ടിരിപ്പുകാരോടൊപ്പം നിന്ന മറ്റുള്ളവരേയും പരിശോധിക്കുകയും ആവശ്യം ഇല്ലാത്തവരെ ഹോസ്പിറ്റലിൽ നിന്നും, വാർഡുകളിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം, പുന്നപ്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെകടർ സ്റ്റെപ്റ്റോ ജോൺ, അമ്പലപ്പുഴ സബ്ബ് ഇൻസ്പെക്ടർ അനീഷ് കെ. ദാസ്, ആലപ്പുഴ സൗത്ത് സബ്ബ് ഇൻസ്പെക്ടർ ഉണ്ണിക്കൃഷ്ണൻ, പ്രൊബേഷൻ സബ് ഇൻസ്പെക്ടർ നിധിൻ എന്നിവരുടെ കീഴിൽ സിവിൽ പൊലീസ് ഓഫീസർമാർ, വനിതാ സിവിൽ പൊലീസ് ഓഫീസർമാർ, ജില്ലാ പൊലീസ് ക്യു.ആർ.ടി ടീം എന്നിവർ പങ്കെടുത്തു.