കോയമ്പത്തൂരില്‍ മലയാളി ബേക്കറി ഉടമകള്‍ മരിച്ച നിലയില്‍.. കഴുത്ത് അറുത്ത നിലയിൽ.. ദുരൂഹത….



കോയമ്പത്തൂരില്‍ മലയാളികളായ ബേക്കറി ഉടമകളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ്, മഹേഷ് എന്നിവരെയാണ് കോയമ്പത്തൂര്‍ വിശ്വനാഥപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപമുള്ള തുടിയല്ലൂരിലാണ് ഇരുവരും ബേക്കറി നടത്തിയിരുന്നത്. ബേക്കറി തുറന്നു കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇരുവരുടെയും വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്.

മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവരും അവിവാഹിതരാണ്. സംഭവത്തില്‍ തുടിയല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

أحدث أقدم