ആശുപത്രിയിൽ എത്തിച്ചപ്പോൾ ഒരു കിലോയിൽ താഴെയായിരുന്നു തൂക്കം. കുഞ്ഞിനിപ്പോൾ രണ്ടരകിലോ തൂക്കമുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളെ ആരോഗ്യവകുപ്പ് ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് ശിശുക്ഷേമ സമിതി കുഞ്ഞിനെ സംരക്ഷിക്കാൻ തീരുമാനമായത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയിൽ കഴിഞ്ഞ കുഞ്ഞിന് ഒരാഴ്ചയോളം ഓക്‌സിജന്‍ നല്‍കിയിരുന്നു. അനീമിയ മാറാൻ രണ്ട് പ്രാവശ്യം രക്തം നല്‍കി.
കുഞ്ഞിനാവശ്യമായ മുലപ്പാല്‍ ആശുപത്രിയിലെ മില്‍ക്ക് ബാങ്കില്‍ നിന്നും ഉറപ്പാക്കിയായിരുന്നു തുടർ ചികിത്സ. കുഞ്ഞിൻ്റെ മാതാപിതാക്കൾ ഇനി തിരികെ വന്നാലും കുഞ്ഞിനെ അവർക്ക് കൈമാറുന്നത് വിശദമായ പരിശോധനകൾക്ക് ശേഷമായിരിക്കും. ഒരിക്കൽ ഉപേക്ഷിച്ച് പോയതിനാൽ മാതാപിതാക്കൾക്ക് കുട്ടിയെ സംരക്ഷിക്കാനാവുമോയെന്നതിലടക്കം ശിശുക്ഷേമ സമിതി പരിശോധന നടത്തും