ഉത്തരേന്ത്യയിൽ ഒരു കാരണവുമില്ലാതെ ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണ്: ജോസ് കെ മാണി



കൊച്ചി: ഉത്തരേന്ത്യയിൽ ഒരു കാരണവുമില്ലാതെ ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണെന്ന് ജോസ് കെ മാണി എം പി. ഭരണഘടനയെ സംരക്ഷിക്കേണ്ടവർ തന്നെ മർദ്ദനത്തിന് മുന്നിൽ നിൽക്കുകയാണെന്നും പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് വസ്തുതയെന്നും ജോസ് കെ മാണി പറഞ്ഞു.

മതേതരത്വം ഒരു അത്ഭുതമാണ് ഇന്ത്യയിൽ. എന്നാൽ ആ ഭരണഘടനയെ ചിലർ തകർക്കുകയാണ്.ഒരു മത വിശ്വാസത്തിനും സാധിക്കില്ലെന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. പല സംസ്ഥാനങ്ങളിലും നടക്കുന്ന സംഭവങ്ങൾ ആസൂത്രിതമാണെന്നും അദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകുകയാണെന്നും ഇതിന് സംസ്ഥാനങ്ങൾ മാതൃക പരമായ ശിക്ഷ നടപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

أحدث أقدم