
എംബിബിഎസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ.മലപ്പുറം തിരൂർ കൊടക്കലിലാണ് സംഭവം.പൊന്നാനി എ എം വിഐ സൂർപ്പിൽ മുഹമ്മദ് അഷ്റഫിൻ്റെ മകൻ മുഹമ്മദ് അഷ്ഫാഖ് (19 ) ആണ് മരിച്ചത്.
മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അഷ്ഫാഖ്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.