ഫൂലെ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് അനുരാഗ് കശ്യപ് ഇട്ട പോസ്റ്റിനു വന്നൊരു കമന്റിന് നൽകിയ മറുപടി ആണ് വിവാദങ്ങൾക്ക് വഴിവച്ചത്. ‘ബ്രാഹ്മണന്മാരുടെ മേൽ ഞാൻ മൂത്രമൊഴിക്കും’ എന്നായിരുന്നു അനുരാഗിന്റെ കമന്റ്. കമന്റ് വിവാദമായതിന് പിന്നാലെ രൂക്ഷ വിമർശനങ്ങളും അനുരാഗ് കശ്യപിന് നേരിടേണ്ടി വന്നു. ഇതോടെ മാപ്പ് പറഞ്ഞ് അനുരാഗ് രംഗത്ത് എത്തിയിരുന്നു.