ലോഡ്ജ് മുറിയിൽ MDMA കൊണ്ടുവച്ചത് എക്സൈസ് ഉദ്യോഗസ്ഥർ.. ആരോപണവുമായി കഴിഞ്ഞദിവസം പിടിയിലായ യുവതി


കണ്ണൂർ തളിപ്പറമ്പ് എക്സൈസിനെതിരെ എംഡിഎംഎ കേസിലെ പ്രതി റഫീന. ലോഡ്ജ് മുറിയിൽ എംഡിഎംഎ കൊണ്ടുവച്ചത് എക്സൈസ് ഉദ്യോഗസ്ഥർ എന്ന് റഫീന ഫേസ്ബുക്കിൽ കുറിച്ചു. കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥർ തന്നെ പിടിച്ചതെന്നും യുവതി ആരോപിച്ചു.എന്നാൽ റഫീനയുടെ വാദം പൂർണമായും തള്ളുകയാണ് എക്സൈസ്.


ഫേസ്ബുക്ക് വിഡിയോയിലാണ് എക്സൈസിനെതിരെ റഫീന ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ പേരിൽ ഒരു കേസില്ലെന്നും പൊലീസുകാരും ആരും പിടിച്ചിട്ടില്ലെന്നും റഫീന പറയുന്നു. തന്റെ ചിത്രം മാധ്യമങ്ങളിൽ എത്തിയത് ഒറ്റിയതാണെന്നും റഫീന വീഡിയോയിൽ പറയുന്നു. തന്റെ പേരിൽ കേസെടുക്കാതെ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്നാണ് റഫീന പറയുന്നത്. കേസെടുത്തിട്ടുണ്ടെങ്കിൽ തന്നെ റിമാൻഡ് ചെയ്യാതിരുന്നത് എന്തുകൊണ്ടെന്നും റഫീന ചോദിക്കുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ആരെയും പേടിക്കേണ്ട കാര്യമില്ലെന്നും റഫീന പറയുന്നു. കേസെടുക്കാതെ നാറ്റിക്കാനാണെന്നും സത്യം അറിയുന്നതുവരെ കേസിന് പിന്നാലെ ഉണ്ടാകുമെന്നും വീഡിയോയിൽ റഫീന പറയുന്നു.

അതേസമയം റഫീനയുടെ വാദം എക്സൈസ് പൂർണമായും തള്ളി. റഫീന ലഹരി ഉപയോഗിച്ചിരുന്നുവെന്നും കേസെടുത്തിട്ടുണ്ടെന്നും എക്സൈസ് വ്യക്തമാക്കി. കുറഞ്ഞ അളവു മാത്രമായതുകൊണ്ടാണ് റിമാൻഡ് ചെയ്യാതെ ജാമ്യത്തിൽ വിട്ടതെന്നും എക്സൈസ് വിശദമാക്കി. ഇന്നലെയാണ് റഫീന അടക്കം നാലു പേരെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി പിടികൂടിയത്.


أحدث أقدم